mela
തിരുവല്ല ഉപജില്ലാ സ്കൂൾ കലോത്സവം ആന്റോ ആന്റണി എം.പി. ഉത്ഘാടനം ചെയ്യുന്നു

തിരുവല്ല: തിരുവല്ല ഉപജില്ലാ സ്കൂൾ കലോത്സവം കാവുംഭാഗം ഡി.ബി.എച്ച്.എസ്.സ്‌കൂളിൽ ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ ശാന്തമ്മ വർഗീസ് അദ്ധ്യക്ഷയായി.വൈസ് ചെയർമാൻ ജോസ് പഴയിടം, കൗൺസിലർമാരായ അന്നമ്മ മത്തായി, ശ്രീനിവാസ് പുറയാറ്റ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മിനികുമാരി.വി.കെ, പ്രിൻസിപ്പൽ നവനീത് കൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് പി.കെ.ഗോപിദാസ്, റോയി മാത്യു, അലക്‌സാണ്ടർ.പി.ജോർജ്ജ്, ചാന്ദിനി.പി എന്നിവർ പ്രസംഗിച്ചു. കാവുംഭാഗം ഡി.ബി.എച്ച്.എസ്.എസിലും ഗവ.എൽ.പി.സ്കൂളിലുമായി നടക്കുന്ന കലോത്സവം 23ന് സമാപിക്കും.