video

പത്തനംതിട്ട : ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് വീഡിയോ സ്ട്രിംഗർമാരുടെ പാനൽ തയാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ ഡിസംബർ ഒന്നിന് പകൽ അഞ്ചുമണി വരെ പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സ്വീകരിക്കും. തപാലിലോ നേരിട്ടോ അപേക്ഷ നൽകാം. തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, മുൻപ് എടുത്തു പ്രസിദ്ധീകരിച്ച മൂന്നു വീഡിയോകളുടെ ലിങ്ക് എന്നിവയും ഉള്ളടക്കം ചെയ്യണം. രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തണം. വിശദവിവരത്തിന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടാം. 0468 2222657.