അടൂർ : ഏറത്ത് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ഗ്രാമപഞ്ചായത്തു പ്രസിഡന്റ് സന്തോഷ്‌ ചാത്തന്നൂപുഴയുടെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ തരകൻ, ഉഷാഉദയൻ, അനിൽ പൂതകുഴി, ബാബു, എൽസി ബെന്നി, രാജേഷ് അമ്പാടി, സൂസൻ ശശി കുമാർ, ശ്രീലേഖ ഹരികുമാർ, രമണൻ, ഡി. ജയകുമാർ, സന്തോഷ് കുമാർ, സ്വപ്ന, പുഷ്പവല്ലി, ശോഭനകുഞ്ഞുകുഞ്ഞ്, റോസമ്മഡാനിയൽ എന്നിവർ സംസാരിച്ചു.