accident-
പ്രതീഷ് കുമാർ മോഹനൻ

റാന്നി: കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് മക്കപ്പുഴ മാവേലിൽ പ്രതീഷ് കുമാർ (മോഹനൻ -34) മരിച്ചു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മാടത്തും പടിയിൽ തിങ്കളാഴ്ച വൈകിട്ട് 3.10 നായിരുന്നു അപകടം എരുമേലി ഭാഗത്തുനിന്ന് റാന്നിയിലേക്ക് വരികയായിരുന്ന ബസുമായി എതിരേ വന്ന പ്രതീഷിന്റെ ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥത്തുവച്ചുതന്നെ മരണം സംഭവിച്ചു. ഫേബ്രിക്കേഷൻ തൊഴിലാളിയായിരുന്നു ഹെൽമെറ്റ് ഉണ്ടായിരുന്നെങ്കിലും മുഖത്തിന് സാരമായ പരിക്കേറ്റിരുന്നു. പിതാവ് എം ജി മോഹനൻ . മാതാവ് ലളിത. ഭാര്യ മനീഷ.