ഇളമണ്ണൂർ : പൂതങ്കര മാവേലിൽ ആർ. ജയപ്രകാശിന്റെയും ഷൈലജയുടെയും മകൻ അഖിൽ ജെ. പ്രസാദും, പട്ടാഴി ചെളിക്കുഴി ഹർഷാ ഭവനിൽ എൻ. രാമചന്ദ്രൻ നായരുടെയും സുജാതാ കുമാരിയുടെയും മകൾ രഹിത രാമചന്ദ്രനും വിവാഹിതരായി.

ഇളമണ്ണൂർ : മാരൂർ വി. ജെ. എസ് വില്ലയിൽ ജോസ് തങ്കച്ചന്റെയും ഷീജാ തങ്കച്ചന്റെയും മകൾ ഷിജിനി ജോസും മുളവന കരിപ്പുറം കടമാന്തടം കിരൺവിഹാറിൽ മാമ്മച്ചൻ എം. തോമസിന്റെയും സാറാമ്മ മാമ്മച്ചന്റെയും മകൻ ഡോ. പ്രവീൺ സാം പണിക്കരും വിവാഹിതരായി.

കലഞ്ഞൂർ : തുണ്ടിൽ വീട്ടിൽ ആനന്ദൻ ആചാരിയുടെയും ലതയുടെയും മകൻ അഖിലും കൊല്ലം കരീപ്ര ഇടയ്ക്കിടം ഗോകുലത്തിൽ ജി. വേണുഗോപാലിന്റെയും സുമയുടെയും മകൾ ഗായത്രി വി. ഗോപാലും വിവാഹിതരായി.