 
തിരുവല്ല: എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ വഴിയൊരുക്കം തൊഴിലധിഷ്ഠിത സെമിനാർ നടത്തി. ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂരിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ സ്വാഗതം ആശംസിച്ചു. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്. രവീന്ദ്രൻ സന്ദേശം നൽകി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി. ബിജു, കൗൺസിലർമാരായ ബിജു മേത്താനം, അനിൽ ചക്രപാണി, സരസൻ റ്റി.ജെ. യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം കെ.എൻ. രവീന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് സുമാ സജികുമാർ സെക്രട്ടറി മണിയമ്മ സോമശേഖരൻ, സൈബർസേന ചെയർമാൻ അശ്വിൻ ബിജു, കൺവീനർ ശരത് ബാബു, ശ്രീനാരായണ ഏംപ്ലോയീസ് ഫോറം സെക്രട്ടറി മീനു രാജേഷ്, ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ പ്രസിഡന്റ് ലളിത സുഗതൻ, സെക്രട്ടറി അംബിക പ്രസന്നൻ എന്നിവർ പ്രസംഗിച്ചു. വിൻവേൾഡ് ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.എസ്. ജയസൂര്യ ക്ലാസ് നയിച്ചു.