information

പത്തനംതിട്ട : സംസ്ഥാന വിവരാവകാശ കമ്മി​ഷൻ പത്തനംതിട്ടയിൽ ഇന്ന് തെളിവെടുപ്പ് നടത്തും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10.30 ന് തെളിവെടുപ്പ് ആരംഭിക്കും. സംസ്ഥാന വിവരാവകാശ കമ്മീഷണർ എ.എ. ഹക്കിം നേതൃത്വം നല്കും. ജില്ലയിൽ സമർപ്പിക്കപ്പെട്ട വിവരാവകാശ അപേക്ഷകളിലെ രണ്ടാം അപ്പീലുകളാണ് പരിഗണിക്കുക. അപേക്ഷകരും ബന്ധപ്പെട്ട ഓഫീസർമാരും ഒന്നാം അപ്പീൽ അധികാരികളും കമ്മീഷനെ ബോധിപ്പിക്കാനുള്ള രേഖകളും തെളിവുകളുമായി ഹാജരാകണം. ഓഫീസർമാർ സ്റ്റാറ്റസ് റിപ്പോർട്ട് ഹാജരാക്കണമെന്നും കമ്മി​ഷൻ സെക്രട്ടറി അറിയിച്ചു.