oths
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മായ അനിൽ കുമാറിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ സത്യവാചകം ചൊല്ലി കൊടുക്കുന്നു.

പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് പുളിക്കീഴ് ഡിവിഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ട മായ അനിൽ കുമാറിന്റെ സത്യപ്രതിജ്ഞ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ സത്യവാചകം ചൊല്ലിക്കൊടുത്തു. അപ്പർ കുട്ടനാടിന്റെ വികസനത്തിന് ആവശ്യമായ പ്രവർത്തനം പുതിയ ജനപ്രതിനിധിയുടെ നേതൃത്വത്തിൽ പൂർത്തീകരിക്കാനാകണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാതോമസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ആർ.അജയകുമാർ, ജിജി മാത്യു, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോർജ് ഏബ്രഹാം, ജെസി അലക്‌സ്, രാജി പി.രാജപ്പൻ, ജിജോ മോഡി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ആർ.മുരളീധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.