പത്തനംതിട്ട : കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ നിന്നും പിരിഞ്ഞവരും സേവനസോഫ്റ്റ് വെയറിൽ ഉൾപ്പെട്ടവരുമായ ഗുണഭോക്താക്കൾക്ക് 2023 ജനുവരി മുതലുളള പെൻഷൻ ലഭിക്കുന്നതിന് വില്ലേജ് ഓഫീസർ,ഗസറ്റഡ് ഓഫീസർ, ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ, അംഗീകൃത ട്രേഡ് യൂണിയൻ സെക്രട്ടറി, യൂണിയൻ പ്രസിഡന്റ് എന്നിവർ നൽകുന്ന ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 15നകം ജില്ലാ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ ഓഫീസിൽ ഹാജരാക്കണം. ഫോൺ : 0469 2 603 074.