പന്തളം : വലിയകോയിക്കൽ ശാസ്താ ക്ഷേത്രത്തിൽ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ക്ഷേത്ര ഉപദേശക സമിതിയുടെ സഹകരണത്തോടെ ആരംഭിച്ച അന്നദാന വിതരണത്തിന്റെ ഉദ്ഘാടനം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ നിർവഹിച്ചു.നഗരസഭാചെയർപേഴ്സൺ സുശീല സന്തോഷ്, ഉപദേശക സമിതി പ്രസിഡന്റ് ജി പൃഥ്വിപാൽ, സെക്രട്ടറി ആഘോഷ് വി സുരേഷ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വിനോദ് കുമാർ, ദേവസ്വം വിജിലൻസ് കമ്മിഷണർ ഉണ്ണികൃഷ്ണൻ, നഗരസഭാകൗൺസിലർ പുഷ്പലത,ബൈജു മുകടിയിൽ, രഘു പെരുമ്പുളിക്കൽ എന്നിവർ പങ്കെടുത്തു.