 
തിരുവല്ല: ഖത്തറിലെ ഫുട്‍ബാൾ ലോകകപ്പിന്റെ ആവേശത്തിൽ വീടിനെ ബ്രസീൽ ഹൗസാക്കി മാറ്റിയിരിക്കുകയാണ് കടപ്ര സൈക്കിൾമുക്കിലെ കാട്ടുപപറമ്പിൽ പ്രതാപൻ. ചെറുപ്പംമുതൽ ബ്രസീലിനെ ഇഷ്ടപ്പെടുന്ന മുപ്പത്തിയേഴുകാരനായ പ്രതാപനും മറ്റൊരു ബ്രസീൽ ആരാധകനായ ആന്റോയും ചേർന്നാണ് മൂന്നുദിവസം കൊണ്ട് വീടിന് പച്ചയും മഞ്ഞയും ചായംപൂശിയത്. കളിക്കാരിൽ നെയ്മറിനെയാണ് പ്രതാപന് ഇഷ്ടം. ലോകകപ്പിന്റെ ആവേശത്തിലാണ് നാട്. . ഇഷ്ടപ്പെട്ട ടീമുകളുടെ ഫ്‌ളക്‌സും കൊടിയും താരങ്ങളുടെ കട്ടൗട്ടുകളും നാട്ടിൽ നിറഞ്ഞിരിക്കുകയാണ്.