പറക്കോട്: അടൂർ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം ഇന്ന് മുതൽ 24 വരെ. പറക്കോട് അമൃത ഗേൾസ്, ബോയ്സ്, പി.ജി.എം. ടി.ടി.ഐ, എൻ.എസ്‌.യു.പി.എസ് ,പറക്കോട് എന്നിവിടങ്ങളിലായി നടക്കും. ഉദ്ഘാടനം ഇന്ന് രാവിലെ ഒൻപതിന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. കലാമേളയുടെ ഉദ്ഘാടനം കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിക്കും. സ്വാഗത സംഘം ചെയർമാൻ ഡി.സജി അദ്ധ്യക്ഷനാകും. വ്യാഴാഴ്ച നടക്കുന്ന സമാപന സമ്മേളനം കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീധരൻ പിള്ള അദ്ധ്യക്ഷനാകും.