 
ചെങ്ങന്നൂർ: ശബരിമല തീർത്ഥാടകർക്ക് കെ.എസ്.ആർ.ടി.സി. ചുമത്തുന്ന അമിത ചാർജിനും, സ്‌പെഷ്യൽ സർവീസിന്റെ പേരിലുള്ള ചൂഷണത്തിനുമെതിരെ ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ അദ്ധ്യക്ഷൻ കെ.പി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി വി.കെ. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ആർ.എസ്.എസ് ജില്ലാ കുടുംബ പ്രബോധൻ പ്രമുഖ് ജി. ബിജു, സിന്ധു സുരേഷ്, എം. പ്രഗത്ഭൻ, അശോക് അമ്മാഞ്ചി, സൂര്യകുമാർ, പ്രശാന്ത് മേക്കാട്ടിൽ, സി.എൻ. ജിനു, ശശികുമാർ, ഹരിഹരൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.