ശബരിമല : തൃശൂർ കൊരട്ടി തെക്കേ ഇളംചേരിൽ പള്ളിപറമ്പിൽ അയ്യപ്പന്റെ മകൻ അജി ( 48 ) ശബരിമലയിൽ ഹൃദയാഘാതം മൂലം മരിച്ചു. ഇന്നലെ രാവിലെ പത്തു മണിയോടെ സന്നിധാനത്ത് കുഴഞ്ഞുവീണ അജിയെ അയ്യപ്പ സേവാസംഘം പ്രവർത്തകർ സന്നിധാനം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചു.