റാന്നി: പെരുനാട്, അത്തിക്കയം മേഖലയിൽ ഇടിമുഴക്കത്തോടെയുണ്ടായ വലിയ ശബ്‌ദം ഭൂചലമെന്ന് സംശയം.പെരുനാട്, മാടമൺ, മുക്കം എന്നിവിടങ്ങളിലാണ് ശബ്ദവും പ്രകമ്പനവും ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.ഇന്നലെ രാത്രി എട്ടേകാലോടെ ഇടിമുഴക്കം പോലെ ശബ്ദം കേട്ടതോടൊപ്പം തൊട്ടു പിന്നാലെ പാത്രങ്ങളും,മേൽക്കൂര യിലെ ഷീറ്റുകളും കുലുങ്ങിയെന്നാണ് പറയപ്പെടുന്നത്. അധികൃതർ രാത്രി വൈകിയും സ്ഥിരീകരിച്ചിട്ടില്ല. സമൂഹ മാദ്ധ്യമങ്ങളിലൂടെ വാർത്ത പരന്നതോടെ ആളുകൾ പരിഭ്രാന്തരായി.