panchayath

റാന്നി: പരിസ്ഥിതിസംരക്ഷണ വേദിയുടെ ആഭിമുഖ്യത്തിൽ (വിശക്കുന്നവന് അന്നം) എന്ന പദ്ധതി ഭാഗമായി പഴവങ്ങാടി ബസ്സ്റ്റാൻഡ് ടെർമിനിൽ സ്ഥാപിച്ച സൗജന്യ ഫുഡ് കൗണ്ടറിന്റെ ഉദ്ഘാടനം പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ നിർവഹിച്ചു. വേണുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സൗജന്യ ഫുഡ് വിതരണം ഉദ്ഘാടനം റാന്നി മുൻ എം.എൽ.എ രാജു ഏബ്രഹാം നിർവഹിച്ചു. വാർഡ് മെമ്പർ, അനിയൻ വളയനാട്ട്. ബി.ജെ.പി ജില്ലാ സെക്രട്ടറി അഡ്വ.ഷൈൻ.ജി.കുറുപ്പ്. അൻസാരി മന്ദിരം, സുരേഷ് നിത്യ, രവി കുന്നാക്കാട്ട്. സുരേഷ് കുമാർ, പി.പി.വിനോദ്കുമാർ. രവി.ചേത്തക്കൽ. ഗോപാകുമാർ എന്നിവർ പ്രസംഗിച്ചു.