school-
വ്യക്തിഗത ചാമ്പ്യൻഷിപ്പിന് അർഹത നേടി മൂഴിയാർ ഗവൺമെൻറ് യൂ പി സ്കൂളിലെ വേണുവും അൽ അമീനും ട്രോഫിയും സർട്ടിഫിക്കറ്റുമായി

പത്തനംതിട്ട: ഉപജില്ലാ കായികമേളയിൽ എൽ.പി മിനി ബോയ്സ് വിഭാഗത്തിലും, എൽ.പി കിജിസ് ബോയ്സ് വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യൻ ഷിപ്പിന് അർഹത നേടിയ മൂഴിയാർ ഗവൺമെന്റ് യു.പി സ്കൂളിലെ രണ്ടു വിദ്യാർത്ഥികൾ. എൽ.പി മിനി ബോയ്സ് 50,100 മീറ്റർ ഓട്ടത്തിൽ അൽ അമീനും, എൽ.പി കിഡീസ് ബോയ്സ് 50,100 മീറ്റർ ഓട്ടത്തിൽ വേണുവുമാണ് അർഹത നേടിയത്. ജില്ലാ ആസ്ഥാനത്തു നിന്നും 70 കിലോ മീറ്ററോളം താണ്ടിയാണ് ഈ വിദ്യാർത്ഥികൾ കായികമേളയിൽ പങ്കെടുക്കാനെത്തിയത്. ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ഈ കുട്ടികൾക്ക് കായിക വിദ്യാഭ്യാസം നൽകുന്നത്. ആദിവാസി കുട്ടികളും കെ.എസ്.ഇ.ബി ജീവനക്കാരുടെയും മക്കളാണ് ഇവിടെ പഠിക്കുന്നത്. നാലുപാടും വനത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം ആയതിനാൽതന്നെ കലാ കായിക മേഖലയിലേക്ക് കുട്ടികളെ ഉയർത്തിക്കൊണ്ടുവരാൻ അദ്ധ്യാപർക്കുള്ള പങ്ക് വളരെ വലുതാണ്.