ചെങ്ങന്നൂർ: എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയനിലെ 1826-ാം നമ്പർ പെണ്ണുക്കര ശാഖയുടെ അഭിമുഖ്യത്തിലുള്ള ശ്രീനാരായണ കൺവെൻഷൻ 25ന് തുടങ്ങും. ഉച്ചയ്ക്ക് 2ന് മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനംചെയ്യും. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം മുഖ്യ പ്രഭാഷണവും കൺവെൻഷൻ ഗ്രാന്റ് വിതരണവും നിർവഹിക്കും. കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. ആലാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുരളീധരൻ പിള്ള, ഗ്രാമ പഞ്ചായത്തംഗം ശരണ്യ പി.എസ്, യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് കോഴഞ്ചേരി, യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ കെ.ആർ.മോഹനൻ, ജയപ്രകാശ് തൊട്ടാവാടി, എസ്.ദേവരാജൻ, എം.പി സുരേഷ് , അനിൽ കണ്ണാടി, വനിതാസംഘം പ്രസിഡന്റ് ശ്രീലേഖ, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി അരുൺ കുമാർ എന്നിവർ പ്രസംഗിക്കും. ശാഖാ പ്രസിഡന്റ് കെ.കെ.രാജു സ്വാഗതവും ശാഖാ സെക്രട്ടറി അജയൻ.ഡി.നന്ദിയും പറയും. വൈകിട്ട് 7ന് ശ്രീനാരായണ ധർമ്മവും കുടുംബഭദ്രതയും എന്ന വിഷയത്തിൽ സുരേഷ് പരമേശ്വരൻ പ്രഭാഷണം നടത്തും. 26ന് രാവിലെ 11ന് അസി.എക്‌സൈസ് ഇൻസ്‌പെക്ടർ വി.അരുൺ കുമാർ ലഹരിവിരുദ്ധ അവബോധന ക്ലാസെടുക്കും. വൈകിട്ട് 7 ന് ശ്രീനാരായണ ഗുരുദേവൻ വിശ്വമാനവികതയുടെ പ്രയോക്താവ് എന്ന വിഷയത്തിൽ ഇടമൺ ജി.മോഹൻദാസും സമാപന ദിവസമായ 27 ന് രാവിലെ 10ന് പിണ്ഡനന്ദി ഗുരുദേവ കൃതി എന്ന വിഷയത്തിൽ ആശാ പ്രദീപ് കോട്ടയവും വൈകിട്ട് 4 ന് ഗുരുവിന്റെ ഈശ്വരീയത എന്ന വിഷയത്തിൽ സജീഷ് കോട്ടയവും പ്രഭാഷണം നടത്തും. മൂന്നു ദിവസവും അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം ഉൾപ്പെടെയുള്ള വിശേഷാൽ പൂജകളും വിവിധ കലാപരിപാടികളും അന്നദാനവും നടക്കുമെന്ന് ശാഖാ പ്രസിഡന്റ് കെ.കെ.രാജു, വൈസ് പ്രസിഡന്റ് രവീന്ദ്രൻ, ശാഖാ സെക്രട്ടറി അജയൻ.ഡി.എന്നിവർ അറിയിച്ചു.