പ്രമാടം: കോന്നി വിദ്യാഭ്യാസ ഉപജില്ല സ്‌കൂൾ കലോത്സവം പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ അഡ്വ.കെ.യു ജനീഷ്‌കുമാർ എം .എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമൃത സജയൻ അദ്ധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എസ്.സന്ധ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജില്ലാ പഞ്ചായത്തംഗം റോബിൻപീറ്റർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം. മോഹനൻ , വി.ശങ്കർ, ലിജ ശിവപ്രകാശ്, നേതാജി സ്കൂൾ മാനേജർ ബി.രവീന്ദ്രൻപിളള, ബി.പി.സി എസ് .ഷൈലജകുമാരി, പി.ടി. എ പ്രസിഡന്റ് ഫാ.ജിജി തോമസ്, പ്രഥമാദ്ധ്യാപകരായ എസ്.ശ്രീലത, എൻ.ഡി.വത്സല, ജനറൽ കൺവീനർ ആർ. ദിലീപ്, കൺവീനർമാരായ ഫിലിപ്പ് ജോർജ്, ടോമിൻ പടിയറ, ഫ്രഡി ഉമ്മൻ എന്നിവർ പ്രസംഗിച്ചു. കലോത്സവ ലോഗോ തയ്യാറാക്കിയ ആർ .വി.എച്ച്. എസ് .എസിലെ ബി. നിരഞ്ജനെ ആദരിച്ചു.