23-ajith-kumar-president
അജിത് കുമാർ

കോഴഞ്ചേരി : എസ്. എൻ. ഡി. പി. യോഗം കോഴഞ്ചേരി യൂണിയനിലെ കാട്ടൂർ 1227-ാം നമ്പർ ശാഖാ യോഗത്തിന്റെ വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ജി. ദിവാകരന്റെ അദ്ധ്യക്ഷതയിൻ നടന്നു.
യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർമാരായ അഡ്വ. സോണി പി. ഭാസ്‌കർ, പ്രേംകുമാർ മുളമുട്ടിൽ, യൂണിയൻ വനിതാസംഘം സെക്രട്ടറി ബാംബി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ശാഖാ യോഗം സെക്രട്ടറി ഗോപാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തിരഞ്ഞെടുപ്പിൽ അഡ്വ. സോണി പി. ഭാസ്‌കർ വരണാധികാരിയായിരുന്നു. ഭാരവാഹികൾ: പ്രസിഡന്റ്- അജിത് കുമാർ, വൈസ് പ്രസിഡന്റ് -സുദർശനൻ, സെക്രട്ടറി -ഇ. കെ. ഗോപാലകൃഷ്ണൻ. മാനേജിങ്ങ് കമ്മിറ്റിയിലേക്ക് ശ്രീകുമാർ, മനോജ് കുമാർ, ജയപ്രകാശ്, സജിവ്, സുനിൽ, സുനിതാ ഷാജി, രമ്യ മനോജ് എന്നിവരെയും പഞ്ചായത്ത് കമ്മിറ്റിയിലേക്ക് പ്രകാശ്, പ്രശാന്ത്, ഉഷാകുമാരി എന്നിവരെയും തിരഞ്ഞെടുത്തു.