ചെങ്ങന്നൂർ: എസ്.എൻ.ഡി.പിയോഗം ചെങ്ങന്നൂർ യൂണിയനിലെ 1848-ാം നമ്പർ തുരുത്തിമേൽ ശാഖയുടെ അഭിമുഖ്യത്തിലുള്ള ശ്രീനാരായണ കൺവെൻഷന്റെയും പത്താമത് പ്രതിഷ്ഠാ വാർഷിക ചടങ്ങുകളുടെയും ഉദ്ഘാടനം 26ന് രാവിലെ 10ന് കേരള ഫോക് ലോർ ആക്കാഡമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ നിർവഹിക്കും. ശ്രീനാരായണ നഗറിൽ നടക്കുന്ന ചടങ്ങിൽ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം മുഖ്യ പ്രഭാഷണവും കൺവെൻഷൻ ഗ്രാന്റ് വിതരണവും നിർവഹിക്കും. കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് ഡോ.സാബു സുഗതനെ ആദരിക്കും. യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് കോഴഞ്ചേരി, യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ കെ.ആർ.മോഹനൻ, ജയപ്രകാശ് തൊട്ടാവാടി, എസ്.ദേവരാജൻ, എം.പി.സുരേഷ് , അനിൽ കണ്ണാടി, ചെറിയനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.കെ.വാസുദേവൻ, ഗ്രാമപഞ്ചായത്തംഗം ജി.വിവേക്, കെ.പി.എം.എസ് തുരുത്തിമേൽ ശാഖാ സെക്രട്ടറി ലാൽ കുമാർ, അഖിലകേരള വിശ്വകർമ്മസഭ സെക്രട്ടറി കൃഷ്ണൻ ആചാരി, വൈദിക യോഗം ചെങ്ങന്നൂർ യൂണിയൻ പ്രസിഡന്റ് സൈജു സോമൻ, വനിതാസംഘം പ്രസിഡന്റ് ഉഷാ മോഹൻ, സെക്രട്ടറി സന്ധ്യാ ബിജു എന്നിവർ പ്രസംഗിക്കും. അവധൂതന്റെ ആവിർഭാവം മുതൽ അന്തർധാനം വരെ എന്ന വിഷയത്തിൽ വൈകിട്ട് 4 ന് ഡോ.എം.എം.ബഷീർ പ്രഭാഷണം നടത്തും. 27ന് രാവിലെ 10ന് ഗുരുദർശനം കുടുംബബന്ധങ്ങളിലൂടെ എന്ന വിഷയത്തിൽ ഡോ.അനൂപ് വൈക്കവും വൈകിട്ട് 4ന് സർവ്വ ലോകാനുരൂപനായ ഗുരു എന്ന വിഷയത്തിൽ നിമിഷ ജിബിലാഷ് കോട്ടയവും പ്രഭാഷണം നടത്തും. സമാപന ദിവസമായ 28 ന് ഗുരുദേവക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷിക പൂജയും വൈകിട്ട് 5 മണിക്ക് ഘോഷയാത്രയും നടക്കും. പ്രതിഷ്ഠാവാർഷികത്തോടനുബന്ധിച്ച് എല്ലാ ദിവസവും നടക്കുന്ന വിശേഷാൽ പൂജകൾക്ക് പുറമെ നൃത്തനൃത്ത്യങ്ങൾ ഗുരുദേവചരിത ദൃശ്യാവിഷ്‌കാരം, നാടകം എന്നിവയും ഉണ്ടായിരിക്കും.