ചെങ്ങന്നൂർ: അയ്യപ്പ സേവാസമാജം ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് ശബരിമല തീർത്ഥാടകർക്കായി ആരംഭിക്കുന്ന സേവാകേന്ദ്രം 23ന് രാവിലെ 11ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി ബി.കെ മോഹനദാസ്, എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ അനിൽ അമ്പാടി, ഏറ്റുമാനൂർ രാധാകൃഷ്ണൻ, അമ്പോറ്റി കോഴഞ്ചേരി, വിഭാഗ് സംഘചാലക് മോഹനചന്ദ്രൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ, ബി.എം.എസ് സംസ്ഥാന സെക്രട്ടറി ഗോപകുമാർ, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി വി.ആർ രാജശേഖരൻ, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടി വി.കെ ചന്ദ്രൻ, കേരള ഹിന്ദു മിഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആറന്മുള ശശി, സമാജം ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണൻ എന്നിവർ പ്രസംഗിക്കും