തിരുവല്ല: കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ അംഗത്വ മാസാചരണം താലൂക്ക്തലത്തിൽ തുടങ്ങി. കെ.ആർ. സോമശേഖരന് അംഗത്വം നൽകി താലൂക്ക് സെക്രട്ടറി അരുൺകുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്റ് അംബിക, താലൂക്ക് ട്രഷറർ രാധാകൃഷ്ണൻ ജി. മാതൃസമിതി താലൂക്ക് സെക്രട്ടറി ഗ്രീഷ്മ മനോജ് എന്നിവർ പങ്കെടുത്തു.