ഏഴംകുളം : ഏഴംകുളം - പ്ലാന്റേഷൻ മുക്ക് - നെടുമൺ കാവ് റോഡിൽ പ്ലാന്റേഷൻ മുക്ക് മുസ്ലിം പള്ളിക്ക് സമീപമുള്ള പാലം പുനർ നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ഏഴംകുളം മണ്ഡലം പ്രസിഡന്റ് ചാർളി ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് റിനോ പി രാജൻ, അരവിന്ദ് ചന്ദ്രശേഖർ, ഫെന്നി നൈനാൻ , ജയകൃഷ്ണൻ പള്ളിക്കൽ, അഭിവിക്രം, ജിഷ്ണു കെ നായർ , ബീന ബാബുരാജൻ, ശാന്തി കെ കുട്ടൻ, ബിനു എം ജോയ് , അഭിജിത്ത് നായർ , ഷീബ അനിൽ, ജോബിൻമക്കൂട്ടം എന്നിവർ പ്രസംഗിച്ചു.