kalol
അടൂർ സബ് ജില്ലാ സ്കൂൾ കലോത്സവം പറക്കോട് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ :കലോത്സവങ്ങളിൽ കാലോചിതമായ മാറ്റം അനിവാര്യമാണന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു അടൂർ ഉപജില്ലാ സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. . കലാമേളയുടെ ഉദ്ഘാടനം കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ ഡി.സജി അദ്ധ്യക്ഷനായിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടർ സീമാദാസ്, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലൻ നായർ , പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മകുറുപ്പ്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സി.കൃഷ്ണകുമാർ, ശ്രീനാദേവി കുഞ്ഞമ്മ, നഗരസഭാ കൗൺസിലർമാരായ സിന്ധു തുളസീധരക്കുറുപ്പ്, എ അലാവുദ്ദിൻ, ഡി.ശശികുമാർ, കെ.ഗോപാലൻ, അനൂപ് ചന്ദ്രശേഖർ, സുധാ പത്മകുമാർ, ഏഴംകുളം ഗ്രാമപഞ്ചായത്ത് മെമ്പർ ബാബു ജോൺ, ഇ കെ സുരേഷ്, ജി ഉണ്ണികൃഷ്ണൻ, ആർ വിധു, കെ ബിന്ദു, ആനന്ദ് എസ് ഉണ്ണിത്താൻ, രമ്യ, സുനിൽകുമാർ.കെ തുടങ്ങിയവർ സംസാരിച്ചു. വ്യാഴാഴ്ച നടക്കുന്ന സമാപന സമ്മേളനം കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസീധരൻ പിളള അദ്ധ്യക്ഷനാകും.പറക്കോട് അമൃത ഗേൾസ്, ബോയ്സ്, പി.ജി.എം ടി.ടി.ഐ, എൻ.എസ്.യു.പി.എസ് എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ .