അടൂർ: ഉപയോഗശൂന്യമായി കിടക്കുന്ന കൊടുമൺ റബർ പ്ലാന്റേഷനിലെ സ്ഥലം ഉപയോഗിച്ച് നിർദിഷ്ട ശബരിമല വിമാനത്താവളം പണിയുവാൻ അനുവദിക്കണമെന്ന് പൗരസമിതി യോഗം ആവശ്യപ്പെട്ടു. മുൻ കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് സി.എസ് കോശി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കേരള കോൺഗ്രസ് എം.സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം ഡോ.വർഗീസ് പേരയിൽ, കൊടുമൺ പഞ്ചായത്ത് മുൻ പ്രസിഡന്റ് വിജയൻ നായർ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ ഡോ.പഴകുളം സുഭാഷ്, ഡി.സി.സി സെക്രട്ടറി അഡ്വ.ബിജു വർഗീസ്, കേരള കോൺഗ്രസ് ജെ.ജില്ലാ കമ്മിറ്റി അംഗം അഡ്വ. അനിൽ പി.വർഗീസ് എന്നിവർ പ്രസംഗിച്ചു.അടൂരിലെ ജനപ്രതിനിധികളുടെയും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും സംയുക്ത യോഗം 26 ന് വൈകിട്ട് 4ന് അടൂർ വൈ.എം.സി. എ.യിൽ ചേർന്ന് വിപുലമായ ആക്ഷൻ കൗൺസിൽ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.