ഇളമണ്ണൂർ: കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും രാവിലെ 6.30ന് സർവീസ് നടത്തി കലഞ്ഞൂർ, പൂതങ്കര, അടൂർ വഴി കാട്ടിൽ മേൽ കാട്ടിൽ ക്ഷേത്രത്തിലേക്ക് സർവീസ് നടത്തിയിരുന്ന സർവീസ് പുനരാരംഭിക്കണമെന്ന് ഏനാദിമംഗലം കോൺഗ്രസ് മണ്ഡലം കമ്മിറ്റി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. ഹരികുമാർ പൂതങ്കരയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോൺഗ്രസ് നേതാക്കളായ ഡി.ഭാനുദേവൻ, റെജി പൂവത്തൂർ, സജി മാരൂർ, വി.ടി അജോ മോൻ, ജെ.വേണുഗോപാൽ പിള്ള, എസ് സജിത, സുനിൽ മണ്ണാറ്റൂർ, മധു മുരുപ്പേത്തറ ഷാനിഇളമണ്ണൂർ, അനൂപ് വേങ്ങവിള തുടങ്ങിയവർ സംസാരിച്ചു.