തിരുവല്ല: സംസ്ഥാനതല ചാമ്പ്യൻഷിപ്പിനു വേണ്ടിയുള്ള പത്തനംതിട്ട ജില്ലാ സീനിയർ ബോക്സിംഗ് ടീമിന്റെ തിരഞ്ഞെടുപ്പ് 25ന് ഉച്ചയ് 2ന് തിരുവല്ല എം.ജി.എം. സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് അമച്വർ ബോക്സിംഗ് അസോ. ജില്ലാ സെക്രട്ടറി അഡ്വ.ദാനിയൽ തോമസ് കാരിക്കോട്ട് അറിയിച്ചു. 1982നും 2003നുമിടയിൽ ജനിച്ചവരിൽ നിന്നാണ് ടീമിനെ തിരഞ്ഞെടുക്കുന്നത്. ഡിസംബർ 2 മുതൽ 4 വരെ തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംസ്ഥാനതല ബോക്സിംഗ് ചാമ്പ്യൻഷിപ്പ് നടക്കുക. പങ്കെടുക്കാൻ താൽപര്യമുള്ളവർ യൂണിഫോം (ചുവപ്പ്, നീല), ഗം ഷീൽഡ്, പ്രൊട്ടക്ഷൻ കപ്പ് എന്നിവ കരുതേണ്ടതാണ്. അസൽ ജനന സർട്ടിഫിക്കറ്റ് ആധാർ കാർഡ് എന്നിവയുമായി എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9544710111.