ചെങ്ങന്നൂർ: ചെങ്ങന്നൂർ കഥകളി ആസ്വാദനക്കളരിയുടെ നേതൃത്വത്തിൽ കഥകളി ആചാര്യൻ ഗുരു ചെങ്ങന്നൂർ അനുസ്മരണവും അവാർഡ് വിതരണവും 26, 27 തീയതികളിലായി ചെങ്ങന്നൂർ ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നടത്തും. 26ന് വൈകിട്ട് 4ന് നടത്തുന്ന അനുസ്മരണ സമ്മേളനത്തിൽ മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ പ്രഭാഷണം നടത്തും. ചെങ്ങന്നൂർ ആസ്വാദനക്കളരി പുനഃപ്രസിദ്ധീകരിച്ച ഗുരു ചെങ്ങന്നൂർ രാമൻപിള്ളയുടെ ജീവചരിത്രം പ്രകാശനം ചെയ്യും. വൈകിട്ട് 5.30ന് കഥകളിപ്പദ കർണാടക സംഗീത സമന്വയം. 27ന് വൈകിട്ട് 4ന് ഗുരുചെങ്ങന്നൂർ പുരസ്‌കാരം ഡോ. കലാമണ്ഡലം ഗോപിക്ക് സജി ചെറിയാൻ എം.എൽ.എ. സമർപ്പിക്കും. ആസ്വാദനക്കളരി പ്രസിഡന്റ് ഉണ്ണിക്കൃഷ്ണപിള്ള പന്നിവിഴ അദ്ധ്യക്ഷത വഹിക്കും. സംവിധായകൻ ഷാജി എൻ. കരുൺ മുഖ്യപ്രഭാഷണം നടത്തും.