karuna
കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടകർക്കായി ചെങ്ങന്നൂർ റയിൽവെ സ്റ്റേഷന് സമീപം ആരംഭിച്ച ഹെൽത്ത് കെയർ സെന്റർ മലയാലപ്പുഴ ക്ഷേത്രം തന്ത്രി അടിമറ്റത്തു മഠം സരേഷ് ഭട്ടതിരി ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ശബരിമല തീർത്ഥാടകർക്കായി ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് സമീപം ബോധിനി കലാ സാംസ്‌കാരിക കേന്ദ്രത്തിൽ ഹെൽത്ത് കെയർ സെന്ററിന്റെ ഉദ്ഘാടനം മലയാലപ്പുഴ ക്ഷേത്രം തന്ത്രി അടിമറ്റത്തു മഠം സുരേഷ് ഭട്ടതിരി നിർവഹിച്ചു. കരുണ ചെയർമാൻ സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
മാർത്തോമാ സഭ സീനിയർ വികാരി ജനറൽ ഫാ.ജോർജ്ജ് മാത്യു അനുഗ്രഹ പ്രഭാഷണവും കെ.പി.എം.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ജനാർദ്ദനൻ മുഖ്യപ്രഭാഷണവും നടത്തി. ഫോക്ക് ലോർ അക്കാഡമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ, ചെങ്ങന്നൂർ നഗരസഭ ചെയർ പേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ്, ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ്, അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാൻ ജി.ഹരിശങ്കർ, കെ.എസ്.സി എം.എം.സി ചെയർമാൻ എം.എച്ച് റഷീദ്, എം ശശികുമാർ, പി.ഡി ശശിധരൻ, ഡി.വിജയകുമാർ, അനിൽ പി.ശ്രീരംഗം, വത്സല മോഹൻ, ജി.ആതിര, കെ.ആർ പ്രഭാകരൻ നായർ ബോധിനി, വിഷ്ണു മനോഹർ, ഡോ. എ.പി ശ്രീകുമാർ, ഡോ.വേണി എന്നിവർ പ്രസംഗിച്ചു. കരുണ വർക്കിംഗ് ചെയർമാൻ അഡ്വ.സുരേഷ് മത്തായി സ്വാഗതവും എൻ ആർ സോമൻ പിള്ള നന്ദിയും പറഞ്ഞു.