പത്തനംതിട്ട; മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പത്തനംതിട്ട സെന്ററിലെ ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിലുള്ള 20-ാമത് സെന്റർ കൺവെൻഷൻ 24 മുതൽ 27 വരെ പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടക്കും. സന്ധ്യായോഗങ്ങളിൽ ജിബി കുരുവിള , ഫാ.ഡോ.കെ.തോമസ് , ഫാ.സുനിൽ എ.ജോൺ എന്നിവരും സമാപനസമ്മേളനത്തിൽ ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പായും വചനശുശ്രൂഷ നടത്തും. 25ന് രാവിലെ 10ന് പത്തനംതിട്ട മാർത്തോമ്മാ പള്ളിയിൽ ഉപവാസയോഗവും നടക്കും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ഫാ.തോമസ് കെ.ജേക്കബ് , കൺവീനർ സാം മാത്യു,ഫാ. മാത്യൂ. എം. തോമസ് എന്നിവർ പങ്കെടുത്തു.