തിരുവല്ല: ഉപതിരഞ്ഞെടുപ്പ് നടന്ന പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കൊമ്പങ്കേരി ഡിവിഷനിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച വി. റ്റി പ്രസാദ്, സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ റെജി മടയിൽ എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അറിയിച്ചു.