പത്തനംതിട്ട: കാട്ടുപന്നി ശല്യത്തിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് 24 ന് രാവിലെ 11 ന് നാരങ്ങാനം ഗ്രാമ പഞ്ചായത്ത് ഓഫീസ് പടിക്കൽ ഫെഡറേഷൻ ഒഫ് സീനിയർ സിറ്റിസൺസ് നാരങ്ങാനം യൂണിറ്റിന്റെ നേതൃത്വത്തിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കാട്ടു പന്നികളെ നശിപ്പിക്കുന്നതിനുള്ള നടപടികൾ വേഗംനടപ്പാക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇരുമ്പു കൂടുകൾ നിർമ്മിച്ച് കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുകയും കാട്ടു പന്നി കടന്നു വരാവുന്ന സ്ഥലങ്ങളിൽ സ്ഥാപിക്കുകയും പന്നികളെ കൊല്ലുന്നതിന് ജനങ്ങളെ അനുവദിക്കുകയും വേണം. കൃഷി ചെയ്തുണ്ടാക്കുന്ന വിളകൾ മുഴുവൻ കാട്ടു പന്നികൾ കൂട്ടത്തോടെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് . നാരങ്ങാനംമേഖലയിൽ പല കർഷകരും കൃഷി ഉപേക്ഷിച്ചു . ആളുകളെ ഇവ ആക്രമിക്കുകയും ചെയ്യുന്നു . വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് വി.ആർ. ത്രിവിക്രമൻ, സെക്രട്ടറി ബാലഗോപാലൻ നായർ ടി.ആർ , ടി.എ. തോമസ്, എം . കെ . ഗോപാലകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.