മല്ലപ്പളളി: എഴുമറ്റൂർ പഞ്ചായത്ത് നാലാം വാർഡിൽ പത്തടിത്താഴ്ചയുള്ള കുഴിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ടാണ് സംഭവം . എഴുമറ്റൂർ സ്വദേശി ഊന്നുകല്ലിൽ വീട്ടിൽ ശ്രീധരപ്പണിക്കരുടെ പശുവിനെ കാണാതായതിനെ തുടർന്നുളള അന്വേഷണത്തിലാണ് സമീപത്തെ കുഴിയിൽ കിടക്കുന്നത് കണ്ടത്. എഴുമറ്റൂർ സ്വദേശി മുളയ്ക്കൽമോഹിത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.