 
മല്ലപ്പള്ളി : ജനാധിപത്യ വിരുദ്ധമായി കോട്ടാങ്ങൽ സർവീസ് സഹകരണ ബാങ്ക് ഭരണം പിടിച്ചെടുത്ത ഇടതുപക്ഷത്തിന്റെ നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം യു.ഡി.എഫിന്റ നേതൃത്വത്തിൽ ചുങ്കപ്പാറയിൽ നടത്തിയ സമ്മേളനം മുൻ എം.എൽ.എജോസഫ്. എം.പുതുശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ സക്കീർഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി റിങ്കുചെറിയാൻ, അഡ്വ.ജയവർമ്മ, ഒ.എൻ.സോമശേഖരപണിക്കർ, ജോയി ജോൺ, ജോസഫ് ജോൺ, കൊച്ചുമോൻ വടക്കേൽ. സുജിത് കണ്ണാടി, അസീസ് ചുങ്കപ്പാറ, ജോളജോസഫ്, ജോസിഇലഞ്ഞിപുറം, അസീസ് ടി.എസ്. ബി.സുരേഷ് കുമാർ, ഷംസുദ്ദീൻ സുലൈമാൻ, നിഷാദ് മഠത്തുംമുറി, ജോൺസൺ ഈറയകൽ, നിഷാനഷാഫി, കുഞ്ഞുമോൾ ജോസഫ്, സണ്ണി പാലമറ്റം എന്നിവർ പ്രസംഗിച്ചു.