തിരുവല്ല: ലീസ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന ഇന്റർ സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റ് മാർത്തോമാ കോളേജ് ഗ്രൗണ്ടിൽ തുടങ്ങി. കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് മാത്യു ഉദ്ഘാടനം ചെയ്തു. ആദ്യമത്സരത്തിൽ തിരുവല്ല ഡി.ബി.എച്ച്.എസ്. സ്‌കൂൾ, സിറിയൻ ജാക്കോബൈറ്റ് പബ്ലിക് സ്കൂളിനെ 115 റൺസിന് പരാജയപ്പെടുത്തി. ഇന്നലെ നടന്ന മത്സരത്തിൽ ഇരുവെള്ളിപ്ര സെന്റ് തോമസ് സ്‌കൂൾ , കിടങ്ങന്നൂർ എസ്.വി.ജി.വി. സ്‌കൂളിനെ 108 റൺസിന് പരാജയപ്പെടുത്തി. ഇന്ന് രാവിലെ നടക്കുന്ന മത്സരത്തിൽ വെണ്ണിക്കുളം സെന്റ് ബഹനാൻസും തിരുവല്ല എം.ജി.എമ്മും തമ്മിൽ ഏറ്റുമുട്ടും. ഉച്ചയ്ക്കുശേഷം തിരുവല്ല എസ്.സി.എസ് സ്‌കൂളും ഇരവിപേരൂർ സെന്റ് ജോൺസ് സ്‌കൂളും തമ്മിലാണ് മത്സരം. 26നാണ് ഫൈനൽ .