മൈലപ്ര: പത്തനംതിട്ട ഉപജില്ലാ കലോത്സവം മൈലപ്ര എസ്.എച്ച് ഹയർ സെക്കൻഡറി സ്‌കൂളിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൈലപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ അദ്ധ്യക്ഷത വഹിച്ചു. ചലച്ചിത്ര പിന്നണി ഗായകൻ അനു വി. കടമ്മനിട്ട മുഖ്യ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ബ്ലോക്ക് മെമ്പർ എൽസി ഈശോ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു വർഗീസ്, എ.ഇ.ഒ സന്തോഷ് കുമാർ റ്റി.എസ്, ജനറൽ കൺവീനർ ജിമ്മി ലെറ്റസി ജോയ്‌സ്, ജെസി ശമുവേൽ, ജനകമ്മ ശ്രീധരൻ, അനിത തോമസ്, ശോശാമ്മ ജോൺ, കെ.എസ് പ്രതാപൻ, സജു മണിദാസ്, റെജി എബ്രഹാം, അനിതകുമാരി, സുനിൽകുമാർ, ജോൺ ശമുവേൽ, രജനി തോമസ്, കെ.ആർ. ശോഭന, ഫാ. പോൾ നിലയ്ക്കൽ, സി.റ്റി ചെറിയാൻ, ബിജു, സജി വർഗീസ്, ജെസി സുജൻ വി.എ, ജോഷി കെ. മാത്യു എന്നിവർ പ്രസംഗിച്ചു. 6 വേദികളിലായി 2058 കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കും.