കോഴഞ്ചേരി: കോഴഞ്ചേരി ഉപജില്ലാ സ്‌കൂൾ കലോത്സവം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത്് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ ആർ.അജയകുമാർ കലോത്സവം ഉദ്ഘാടനം ചെയ്തു.കോഴഞ്ചേരി പഞ്ചായത്തു് പ്രസിഡന്റ് ജിജി വറുഗീസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തു് അംഗം സാറാമ്മ ഷാജൻ,പഞ്ചായത്തു് വൈസ് പ്രസിഡന്റ് മിനി സുരേഷ്, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷത സുനിത ഫിലിപ്പ്, അംഗങ്ങളായ ഗീതു മുരളി, വാസു ടി.ടി, സാലി ഫിലിപ്പ് , ബിജോ പി മാത്യു, റോയി ഫിലിപ്പ് , സോണി കൊച്ചുതുണ്ടിയിൽ, സുമിത ഉദയകുമാർ, മേരിക്കുട്ടി ടീച്ചർ, എ.ഇ.ഒ അനിത പി.ഐ, ഹെഡ്മിസ്ട്രസ്സ് ജയ.കെ.കെ, പി.ടി.എ പ്രസിഡന്റ് സോണി സി.ഗോപാൽ എന്നിവർ പ്രസംഗിച്ചു. സ്വീകരണ കമ്മിറ്റി ചെയർമാൻ ബിജിലി പി.ഈശോ സ്വാഗതവും, കൺവീനർ ബിജു ജി.നായർ നന്ദിയും പറഞ്ഞു. കോഴഞ്ചേരി ഗവ.ഹൈസ്‌കൂൾ , പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ,തെക്കേമല എം.ജി.എം ഓഡിറ്റോറിയം എന്നിവിടങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 1800 കുട്ടികളാണ് പങ്കെടുക്കുന്നത്. 24ന് നടക്കുന്ന സമാപന സമ്മേളനം ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ വൈസ് പ്രസിഡന്റ് സാറാ തോമസ് ഉദ്ഘാടനം ചെയ്യും. ഇലന്തൂർ, മല്ലപ്പുഴശേരി , ചെന്നീർക്കര,കോഴഞ്ചേരി, ചെറുകോൽ എന്നീ പഞ്ചായത്തുകളിലെ സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് കലോത്സവത്തിൽ മാറ്റുരക്കുന്നത്.