d
എൻ.ജി.ഒ സംഘ് നേതാക്കൾ ജില്ലാ കളക്ടർക്ക് മുന്നിൽ പ്രതിഷേധിക്കുന്നു

പത്തനംതിട്ട: നിയമന ഉത്തരവ് ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗികമായി അയക്കുന്നതിന് മുൻപ് കളക്ടറേറ്റിൽ നിന്ന് ചോർന്നതായി ആക്ഷേപം. ചോർന്നുകിട്ടിയ നിയമന ഉത്തരവുമായി രണ്ട് ഉദ്യോഗാർത്ഥികൾ അടൂർ താലൂക്ക് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചെന്ന് ആരോപിച്ച് എൻ.ജി.ഒ സംഘ് കളക്ടറേറ്റിൽ പ്രതിഷേധിച്ചു.

ജില്ലാ കളക്ടറുടെ ഇക്കഴിഞ്ഞ 18 ലെ ഡി.സി പി.ടി.എ / 21/ 2022 - ട5 എൽ ഡി ക്ലാർക്ക് നിയമന ഉത്തരവാണ് ചോർന്നതെന്ന് നേതാക്കൾ പറഞ്ഞു.

ഔദ്യോഗിക നിയമന രേഖ ഓഫീസിൽ നിന്ന് ചോർത്തി നൽകി നിയമനത്തിന്റെ വിശ്വാസൃത തകർത്ത് നിയമ ലംഘനം നടത്തിയ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ധർണ നടത്തി.

തുടർന്ന് ജില്ലാ കളക്ടർക്ക് പരാതി നൽകി. അന്വേഷിക്കാമെന്ന് കളക്ടർ അറിയിച്ചു.

എൻ.ജി. ഒ സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ്. രാജേഷ് ധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം പി. അനിൽകുമാർ, ജില്ലാ പ്രസിഡന്റ് എസ്. ഗിരീഷ്, ജില്ലാ സെക്രട്ടറി ജി. അനീഷ്, ജില്ലാ ട്രഷറാർ എം. രാജേഷ് എന്നിവർ പങ്കെടുത്തു.