കുഴിക്കാല: ശിവഗിരി തീർത്ഥാടന നവതി ആഘോഷങ്ങളുടെ ഭാഗമായി ഇലവുംതിട്ട മൂലൂർ സ്മാരക കമ്മിറ്റിയുടെയും ഇലവുംതിട്ട ശ്രീനാരായണ ധർമ്മപരിഷത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിവിധ സെമിനാറുകൾ ഇലവുംതിട്ട മൂലൂർ സ്മാരകത്തിലും സമീപ എസ് എൻ ഡി പി ശാഖകളിലും നടത്തുന്നു. 'ഈശ്വര ഭക്തി ' എന്ന വിഷയിത്തിലുള്ള സെമിനാർ 2322-ാം നംമ്പർ കുഴിക്കാല ശാഖയിൽ 27 ന് രാവിലെ 10.30 ന് നടക്കും. ശിവഗിരി മഠം ബ്രഹ്മചാരി സൂര്യ ശങ്കർ പ്രഭാഷണം നടത്തും, ശാഖാ പ്രസിഡന്റ് സി. കെ. സോമൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി മോഹനൻ പട്ടാഴി സ്വാഗതവും, പി. റ്റി. രഘു നന്ദിയും പറയും.