ചെന്നീർക്കര : മുട്ടത്തുകോണം പുല്ലാമല സൗപർണികയിൽ പ്രമോദിന്റെ ആട്ടിൻകുട്ടിയെ തെരുവുനായകൾ കടിച്ചു കൊന്നു. വീടിന് സമീപത്തെ റബർ തോട്ടത്തിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു. ഓട്ടോറിക്ഷ തൊഴിലാളിയായ പ്രമോദ് ഇന്നലെ ഉച്ചയ്ക്ക് വീട്ടിലെത്തി ആടിനെ അഴിച്ചു കൊണ്ടുവരാൻ പോയപ്പോൾ
ആടിനെ നായകൾ കടിച്ചു കീറുന്നതാണ് കണ്ടത്. കഴുത്തിന് മുകൾ ഭാഗം കടിച്ചു മുറിച്ച് രണ്ടാക്കിയിരുന്നു. എട്ടു മാസം പ്രായമുള്ള ആടിനെയാണ് കൊന്നത്.
പ്രദേശത്ത് തെരുവ് നായകളുടെയും കാട്ടുപന്നികളുടെയും ശല്യം രൂക്ഷമാണ്.