 
മല്ലപ്പള്ളി : കുളത്തൂർ മൂഴി മഠത്തുംമുറി റോഡിൽ പുന്നയ്ക്ക നിരവേൽ പാലത്തിന് സമീപം വാൻ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. അന്യസംസ്ഥാന തൊഴിലാളികൾ അടക്കമുള്ള 4 പേർക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞിരപ്പളളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എഴ് മണിയോടെയാണ് സംഭവം.