23-ksta

പത്തനംതിട്ട : ദേശീയ വിദ്യാഭ്യാസ നയം തിരുത്തുക, ദേശീയ പെൻഷൻ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സ്‌കൂൾ ടീച്ചേഴ്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കെ.എസ്.ടി.എ അദ്ധ്യാപക ജാഥ നടത്തി. ജാഥാ ക്യാപ്ടൻ ബിനു ജേക്കബ് നൈനാന് പതാക കൈമാറി കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ജി.ആനന്ദൻ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന എക്‌സിക്യൂട്ടീവംഗം സി.ബിന്ദു, എൻ.ഡി. വത്സല, പി.കെ.പ്രസന്നൻ, എസ്.രാജേഷ്, ബിജി കെ.നായർ, എസ്‌.ജ്യോതിഷ്, എസ്.ശൈലജ, ഗണേശ് റാം, എം.സാബിറാ ബീവി, എം.ദീപ്തി എന്നിവർ പ്രസംഗിച്ചു.