
കോന്നി: ജലജീവന്‍ പദ്ധതി കോന്നി പഞ്ചായത്തിലും നടപ്പിലാക്കണമെന്ന് ബി.ഡി.ജെ എസ്. സാധാരണക്കാരനും കുറഞ്ഞ ചെലവിൽ ചെലവിൽ ഈ പദ്ധതിയുടെ ഗുണഭോക്താവാകാൻ കഴിയും. ഇതിൽ കൂടി എല്ലാ ഭവനങ്ങളിലേക്കും ശുദ്ധജല വിതരണം ഉറപ്പാക്കാൻ കഴിയും. കോന്നി പഞ്ചായത്ത് ഈ പദ്ധതി ഏറ്റെടുത്ത് നടത്താത്തത് സാധാരണക്കാരായ ഗുണഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ ശുദ്ധജലം ലഭ്യമാക്കുന്ന അവസരം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. നിലവിൽ അരുവാപ്പുലം പഞ്ചായത്തിൽ ഈ പദ്ധതി ഉള്ളത് കൊണ്ട് കോന്നി പഞ്ചായത്തിൽ കൂടി നടപ്പിലാക്കിയാൽ രണ്ട് പഞ്ചായത്തുകളും ഒന്നായി നിന്ന് പൊതു സ്ഥലം കണ്ടെത്തി പ്ലാന്റ് സ്ഥാപിച്ച് കോന്നി പഞ്ചായത്തിന്റെ കോന്നി ടൗൺ ഉൾപ്പെടെയുള്ള ഭാഗങ്ങളിലും ആരുവാപ്പുലം പഞ്ചായത്തിലും ശുദ്ധജലം ലഭ്യമാക്കാൻ കഴിയും. പദ്ധതി കോന്നി പഞ്ചായത്തിൽ നടപ്പിലാക്കണമെന്ന് ബി.ഡി.ജെ.എസ് പഞ്ചായത്ത് കമ്മിറ്റി അവശ്യപെട്ടു.