
പത്തനംതിട്ട : നാൽപ്പതാമത് ജില്ലാ മലയാളി മാസ്റ്റേഴ്സ് അത് ലറ്റിക്ക് മത്സരം ജില്ലാ സ്റ്റേഡിയത്തിൽ 26ന് രാവിലെ 9.30ന് കൗൺസിലർ അഡ്വ. റോഷൻ നായർ ഉദ്ഘാടനം ചെയ്യും. കായിക ഇനങ്ങളിൽ 35 വയസ്സ് പ്രായമായ സ്ത്രീ, പുരുഷന്മാർ അഞ്ച് വയസ് വ്യത്യാസത്തിൽ മത്സരിക്കും. വിജയിക്കുന്ന ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർ ഡിസംബർ മാസം 16, 17 തീയതികളിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സംസ്ഥാന മത്സരത്തിൽ പങ്കെടുക്കും. വിവരങ്ങൾക്ക് എം.വി.ചാണ്ടി (സെക്രട്ടറി) ഫോൺ : 9496601499.