റാന്നി: അടുത്തമാസം നടക്കാനിരിക്കുന്ന റാന്നി അയ്യപ്പ ഭാഗവത മഹാ സത്രവുമായി ബന്ധപ്പെട്ട അവലോകന യോഗം 28ന് രാവിലെ 11.30ന് ചേരും. പ്രമോദ് നാരായൺ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ താലൂക്ക് ഓഫീസിലാണ് യോഗം നടക്കുന്നത്. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് , സെക്രട്ടറി, പൊലീസ്, എക്സൈസ്, വൈദ്യുതി, ജല വകുപ്പ് ഉദ്യോഗസ്ഥർ, മെഡിക്കൽ ഓഫീസർ, സപ്ലൈ ഓഫീസർ, ട്രാൻസ്‌പോർട്ട് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമെ സത്രത്തിന്റെ സംഘാടകരായ അയ്യപ്പ ധർമ്മ സേവാ സമിതി സംഘാടകർ തിരുവിതാംകൂർ ഹിന്ദു ധർമ്മ പരിഷത്തും യോഗത്തിൽ പങ്കെടുക്കും.