venu-al-ameen
കായിക മത്സരങ്ങളിൽ വ്യക്തിഗത ചാമ്പൻമാരായ വേണുവും അൽ അമീനും

റാന്നി : പത്തനംതിട്ട വിദ്യാഭ്യാസ ഉപജില്ലയിൽ കലാകായിക രംഗങ്ങളിൽ മൂഴിയാർ ഗവ.യു.പി.സ്കൂളിന് നേട്ടം. കായികമേളയിൽ എൽ.പി മിനി ബോയ്‌സ് 50,100 മീറ്റർ ഓട്ടത്തിൽ അൽ അമീനും, എൽ.പി കിഡ്ഡീസ് ബോയ്‌സ് 50,100 മീറ്റർ ഓട്ടത്തിൽ വേണുവും വ്യക്തിഗത ചാമ്പ്യൻമാരായി.

ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ഈ കുട്ടികൾക്ക് കായിക പരിശീലനം നൽകുന്നത്. ആദിവാസി കുടിലുകളിലെയും കെ.എസ്.ഇ.ബി ജീവനക്കാരുടെയും മക്കളാണ് ഇവിടെ പഠിക്കുന്നത്. വനത്താൽ

ചുറ്റപ്പെട്ട മൂഴിയാർ സ്കൂളിൽ നിന്ന് എഴുപത് കിലോമീറ്റർ താണ്ടി പത്തനംതിട്ടയിലെത്തിയാണ് കുട്ടികൾ മത്സരിച്ച് സമ്മാനം നേടിയത്.

സബ് ജില്ലാ കലോത്സവത്തിലും മൂഴിയാർ സ്കൂളിലെ കുട്ടികൾ തിളങ്ങി. നവമിക്ക് പെൻസിൽ ഡ്രോയിംഗിൽ എ ഗ്രേഡ്, ജലച്ചായം, കവിതാരചന മത്സരങ്ങളിൽ ബി ഗ്രേഡുകൾ ലഭിുച്ചു. കഥാരചനയിൽ നന്ദന ബി ഗ്രേഡും നനയിൽ ഗീവർഗീസിന് ജലച്ചായത്തിൽ സി ഗ്രേഡും ലഭിച്ചു.