
പത്തനംതിട്ട : അയ്യപ്പഭക്തരിൽ നിന്ന് അമിത ബസ് ചാർജ് ഇൗടാക്കുന്നതിലും അവഗണനയിലും ബി.ജെ.പി പ്രവർത്തകർ നിലയ്ക്കലിൽ പ്രതിഷേധം സംഘടിപ്പിച്ചു. മേഖലാ പ്രസിഡന്റ് ബിജു വേങ്ങഴയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ.ഷൈൻ ജി.കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാർ, മഞ്ജു പ്രമോദ്, അനീഷ് പി. നായർ, സുജൻ അട്ടത്തോട്, അരുൺ അനിരുദ്ധൻ, ശ്യാം മോഹൻ, നാരായണൻ മൂപ്പൻ, പൊന്നമ്മ സോമൻ, സാനു മാമ്പറ, വിനോദ് വർഗീസ് എന്നിവർ സംസാരിച്ചു.