കുവൈറ്റ് ദേശീയ പതാക
Flag of Kuwait
1961 സെപ്തംബർ 7ന് കുവൈറ്റ് പതാക നിലവിൽ വന്നെങ്കിലും ഔദ്യോഗികമായി ഉയർത്തിയത് 1961 നവംബർ 24ന് ആണ്. കടൽതീരത്തെ കോട്ട എന്നർത്ഥം വരുന്ന അൽകുത്ത് എന്ന അറബി വാക്കിൽ നിന്നാണ് കുവൈറ്റ് എന്ന പേരു ലഭിച്ചത്.

Evolution Day - Charles Darwin
പരിണാമ ദിനം
ജീവപരിണാമത്തെക്കുറിച്ചുള്ള ആശയം അവതരിപ്പിച്ച ചാൾസ് ഡാർവിൻ On the Origin of Species എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത് 1859 നവംബർ 24ന് ആണ്. നവംബർ 24 പരിണാമദിനമായി ആചരിക്കുന്നു. 1809 ഫെബ്രുവരി 12ന് ജനിച്ച ഡാർവിൻ 1882 ഏപ്രിൽ 19ന് അന്തരിച്ചു.

കമാൻഡർ ലചിത് ബോർഫുകൻ അനുസ്മരണദിനം
Lachit Divas
അസം ഗവൺമെന്റ് എല്ലാവർഷവും നവംബർ 24ന് ലചിത് അനുസ്മരണദിനം ആചരിക്കുന്നു. അസം ആർമി കമാൻഡർ ആയിരുന്ന ലചിത് ബോർഫുകന്റെ ജന്മവാർഷികം ആണ് സ്മരിക്കുന്നത്.