തിരുവല്ല: ബി.എസ്.എൻ.എൽ ഓഫീസിലെ മാർക്കറ്റിംഗ് വിഭാഗത്തിലേക്ക് അപ്രന്റീസ് പരിശീലനത്തിനായി യോഗ്യതയുള്ളവരിൽനിന്നും അപേക്ഷകൾ ക്ഷണിച്ചു. (ഡിപ്ലോമ/ ഐ.ടി.ഐ). 2020,21,22 വർഷങ്ങളിൽ പഠനം പൂർത്തിയായവർക്ക് അപേക്ഷിക്കാം. അസൽ സർട്ടിഫിക്കറ്റുമായി 28ന് തിരുവല്ല ജനറൽ മാനേജർ ഓഫീസിൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ഹാജരാകണമെന്ന് അറിയിച്ചു.